പോസ്റ്റുകള്‍

നവംബർ, 2023 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

അംഗന

ഇമേജ്
"ദൈവമേ രാത്രിയേറെയായ് ചൊല്ലു നീ,   എന്തു സൃഷ്ടിച്ചു ഇത്റ വൈകുംവരെ സൃഷ്ടിയത്ര വിശിഷ്ടതരമെന്നോ" ചോദ്യമേറ്റം രസിച്ചു ദൈവത്തിനും "എന്റെ യത്നം മഹത്തരമല്ലയോ" പൂർണ്ണരൂപത്തെ ചൂണ്ടിദൈവം ചൊല്ലി അംഗനാരത്നമാണിവൾ തന്നുടെ മേന്മകൾ കേട്ട് നീമൊഴിഞ്ഞീടണം മോശമാം പരിതസ്ഥിതിയിങ്കലും മെച്ചമായ്ത്തന്നെ ജോലികൾ ചെയ്യണം എത്റ കുട്ടികൾ എന്ന് നോക്കാതവൾ രക്ഷ നൽകണം പാലനം ചെയ്യണം ചുട്ടുനീറും ഹൃദയവും ദേഹവും ഒന്നവൾ പുൽകിയെങ്കിൽ സുഖപ്പെടും സ്വന്തരോഗം മറന്നിട്ടുംതീർത്തിടും തന്റെ കർത്തവ്യമൊക്കെയും ചിട്ടയായ് രണ്ടു കൈകളേ നൽകുഞാൻ ഓർക്കണം ക്ലേശമൊക്കേ സഹിച്ചു പണിഞ്ഞിടാൻ" നേരമിത്രയെടുത്തതിൻകാരണംവ്യക്തമായില്ലെ ചോദ്യം നിറുത്തുനീ "കണ്ടതില്ല ഞാനിത്ര വിശേഷങ്ങൾ രണ്ട് കൈകളോ വിശ്വസിയ്ക്കേണമോ?" ചെന്നുമേനിയിൽ തൊട്ടുതലോടിഞാൻ "പൂക്കൾ തോൽക്കുന്ന  മേനിയാൽ പറ്റുമോ?" "ആയതുശരിയെങ്കിലും ഞാനവൾ- ക്കേകുമത്രമേൽ ശക്തിയും കാണു നീ എന്തുമെത്റയും കൊണ്ടു സഹിച്ചിടും എന്തിനേയും ചെറുത്തുതോല്പിച്ചിടും ചിന്തചെയ...