അംഗന
"ദൈവമേ രാത്രിയേറെയായ് ചൊല്ലു നീ,
എന്റെ സുഹൃത്തും സഹപാഠിയുമായ ശ്രീമതി എം. കെ. പത്മിനി ചൊല്ലിയത്
എന്തു സൃഷ്ടിച്ചു ഇത്റ വൈകുംവരെ
സൃഷ്ടിയത്ര വിശിഷ്ടതരമെന്നോ"
ചോദ്യമേറ്റം രസിച്ചു ദൈവത്തിനും
"എന്റെ യത്നം മഹത്തരമല്ലയോ"
പൂർണ്ണരൂപത്തെ ചൂണ്ടിദൈവം ചൊല്ലി
അംഗനാരത്നമാണിവൾ തന്നുടെ
മേന്മകൾ കേട്ട് നീമൊഴിഞ്ഞീടണം
മോശമാം പരിതസ്ഥിതിയിങ്കലും
മെച്ചമായ്ത്തന്നെ ജോലികൾ ചെയ്യണം
എത്റ കുട്ടികൾ എന്ന് നോക്കാതവൾ രക്ഷ നൽകണം പാലനം ചെയ്യണം
ചുട്ടുനീറും ഹൃദയവും ദേഹവും
ഒന്നവൾ പുൽകിയെങ്കിൽ സുഖപ്പെടും
സ്വന്തരോഗം മറന്നിട്ടുംതീർത്തിടും
തന്റെ കർത്തവ്യമൊക്കെയും ചിട്ടയായ്
രണ്ടു കൈകളേ നൽകുഞാൻ ഓർക്കണം
ക്ലേശമൊക്കേ സഹിച്ചു പണിഞ്ഞിടാൻ"
നേരമിത്രയെടുത്തതിൻകാരണംവ്യക്തമായില്ലെ ചോദ്യം നിറുത്തുനീ
"കണ്ടതില്ല ഞാനിത്ര വിശേഷങ്ങൾ
രണ്ട് കൈകളോ വിശ്വസിയ്ക്കേണമോ?"
ചെന്നുമേനിയിൽ തൊട്ടുതലോടിഞാൻ
"പൂക്കൾ തോൽക്കുന്ന
മേനിയാൽ പറ്റുമോ?"
"ആയതുശരിയെങ്കിലും ഞാനവൾ-
ക്കേകുമത്രമേൽ ശക്തിയും കാണു നീ
എന്തുമെത്റയും
കൊണ്ടു സഹിച്ചിടും
എന്തിനേയും ചെറുത്തുതോല്പിച്ചിടും
ചിന്തചെയ്തിടും കാര്യങ്ങൾ
ഹേതുവും
കണ്ടു തീർപ്പുകൾ കല്പിച്ചു ചൊല്ലിടും"
ഇത്രയുംചൊല്ലി
ദൈവമെന്നാകിലും
വിട്ടുനൽകുവാൻസാധിച്ചതില്ല മേ
തൊട്ടുഞാനവൾതന്റെ കവിൾത്തടം
"ഇത്ര ലോലമോ നീരൊഴുക്കീടുവാൻ
എന്തിനിത്രയും ഭാരമേകീഭവാൻ
ചന്തമേറുമീ പൂമേനി താങ്ങുമോ?"
"നീരൊഴുക്കല്ലത-ശ്രുകണങ്ങളാം"
ചൊല്ലിയീശ്വരൻ സംശയം തീർത്തുടൻ
"എന്തിനായവൾ അശ്രുചൊരിയുന്നൂ"
ശങ്ക തീരുന്ന-
തില്ലെന്റെ ദൈവമേ!"
"കണ്ണുനീർ കൊണ്ട് കാട്ടുന്നു തന്മനം
തന്നിലുള്ളൊരു സ്നേഹവുംശങ്കയും
നിസ്സഹായതാഭാവം,അഹങ്കാരം
ദു:ഖവും പിന്നെ ക്ലേശഭാരങ്ങളും"
ദൈവവാക്യങ്ങൾ കേട്ടുഞാൻകൂറിനാൻ
"എന്തൊരാശ്ചര്യമാണെന്റെ ദൈവമേ!
നിന്റെ ബുദ്ധിയപാരം വിവേകമോ
തുല്യമില്ലതിനൊത്തു മറ്റൊന്നിനും
അപ്രകാരമീയംഗനയ്ക്കൊത്തതായ്
മറ്റു വസ്തുക്കളില്ലെന്നതത്ഭുതം"
"നിശ്ചയം നീ പറഞ്ഞതുസത്യമാം
ശക്തിയാണവൾ,വെല്ലും പുരുഷനെ.
ക്ലേശമൊക്കെച്ചുമക്കും സസന്തോഷം
സ്വാഭിപ്റായവും,സ്നേഹവും പങ്കിടും
ശോകഭാരത്താലുള്ളം പിടയ്ക്കവേ
പാട്ടുപാടിടും പുഞ്ചിരി തൂകിടും
ആനന്ദം കൊണ്ടു പൊട്ടിക്കരഞ്ഞിടും
പേടിമാറ്റുവാൻ പൊട്ടിച്ചിരിച്ചിടും
വിശ്വാസത്തെമുറുകെപ്പിടിച്ചിടും
പ്രേമിയ്ക്കും ഫലംകാംക്ഷിയാതേയവൾ
സ്വന്തബന്ധുക്കൾ തന്റെ വിരഹത്തിൽ
നൊന്തിടുംമനം ശാന്തമാക്കും സ്വയം
നേടിടുംകരുത്തായവൾ സത്വരം
സ്വന്തജീവിതം കെട്ടിപ്പണിഞ്ഞിടും"
മുള്ളിനാൽക്ഷതമേറ്റതാം
റോസ്പൂക്കൾ
പുഞ്ചിരിച്ചു നടനമാടുന്ന പോൽ
തന്മനംചുട്ടുപൊള്ളുന്നുവെങ്കിലുംതന്വിയാൾ പൊഴിച്ചീടുന്നു പുഞ്ചിരി
അംഗനാരത്നമെന്ന് വിളിയ്ക്കുവാൻ
തുമ്പമൊട്ടും എനിയ്ക്കില്ലനിശ്ചയം
പങ്കജം ചെളിക്കുണ്ടിൽ വളർന്നാലും
പങ്കമൊട്ടുമേ ഇല്ലതിന്നോർക്കണം"
"ഒക്കെയും തികഞ്ഞുള്ളൊരുസൃഷ്ടിയോ
ഒട്ടുമേ കുറ്റമായതിന്നില്ലെന്നോ?"
"സ്വന്തമേന്മയും
ശക്തിയുംബുദ്ധിയും
ഒന്നുമേഅറിയില്ലവൾനിശ്ചയം
താഴ്മകാട്ടിയീലോകം ജയിയ്ക്കിലും
ചെറ്റുമേ വെടിയില്ല തൻ സ്വത്വവും."
സാക്ഷിയായുള്ള ഞാനോർത്തു
ദൈവമേ!
"ആയതും ഒരു ഭൂഷണമല്ലയോ!"
ശക്തിരൂപിണിയായുള്ളദേവിയെ
'അമ്മ'യെന്നുള്ളരണ്ടക്ഷരം ചാർത്തി-
ത്തന്നൊരാ നിന്റെ കാരുണ്യവായ്പിനായ്
വന്ദനംചെയ്തിടുന്നുഞാൻ
ദൈവമേ!"
--------------------------------------------------------
എന്റെ സുഹൃത്തും സഹപാഠിയുമായ ശ്രീമതി എം. കെ. പത്മിനി ചൊല്ലിയത്
Good poem I am trying to recite and record. Naran
മറുപടിഇല്ലാതാക്കൂ